2016-ല്‍ സുപ്രീം കോടതി ഉത്തരവിൽ നിർദ്ദേശിച്ച നഷ്ടപരിഹാരത്തുക നൽകണമെന്നതു ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഒഡീഷയിലെ കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകൾ.
ഈ വർഷം ഓഗസ്റ്റ് 31നു പതിനഞ്ചാം കന്ധമാൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി രണ്ടായിരത്തോളം ആളുകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തിൽ ഒപ്പുവെച്ചത്. നൂറോളം ആളുകൾ മരിക്കുകയും, അന്‍പത്തിആറായിരത്തോളം ആളുകൾ ഭവനരഹിതരാവുകയും ചെയ്ത കലാപത്തിന്റെ ദയനീയ അവസ്ഥ അവർ നിവേദനത്തിൽ സ്മരിച്ചു.
കന്ധമാലിലെ ബലിഗുഡ എന്ന സ്ഥലത്താണ് തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഓഫ് കന്ധമാൽ ജസ്റ്റിസ്, പീസ് ആൻഡ് ഫ്രറ്റേർണിറ്റി ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികൾ ഒത്തുചേര്‍ന്നത്. പിന്നാലെ, സംയുക്തമായി തയാറാക്കിയ നിവേദനം കളക്ടർക്ക് കൈമാറി. അന്വേഷണം അവസാനിപ്പിച്ച 315 കേസുകളിൽ ഇരകൾക്ക് നീതി ലഭിക്കാനായി അന്വേഷണം പുനഃരാരംഭിക്കണമെന്ന് ബലിഗുഡ സബ് ഡിവിഷൻ കളക്ടർ മധുമിതക്ക് നൽകിയ നിവേദനത്തിൽ ക്രൈസ്തവ സമൂഹം ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision