. ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ നടത്തിയ 35 – മത് അൽഫോൻസാ തീർഥാടനത്തിൽ അൽഫോൻസ ജന്മഗൃഹത്തിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം
.ദൈവത്തോടൊപ്പം വസിക്കാൻ നമ്മെ സഹായിക്കുന്നത് വിശുദ്ധിയാകയാൽ വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃക പിൻചെന്ന് നാമോരോരുത്തരും വിശുദ്ധിയിൽ വളരണം. കുട്ടികളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്താൻ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്.പ്രതികാരം ചെയ്യുന്നത് ക്രിസ്ത്യാനികൾക്ക് യോജിച്ചതല്ലെന്ന് മണിപ്പുർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുഞ്ഞു മിഷനറിമാരെ മാർ ജോസഫ് പെരുന്തോട്ടം ഓർമിപ്പിച്ചു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ എന്ന വചനം ആയിരിക്കണം നമ്മുടെ മാർഗദർശി. വിശ്വാസത്തോടെയും സ്നേഹത്തോടെയുമുള്ള പ്രാർഥനയാണ് ക്രിസ്ത്യാനിയുടെ ആയുധം- മാർ പെരുന്തോട്ടം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision