ആരാധനാശുശ്രൂഷയ്ക്കായി ഉപയോഗിച്ചിരുന്ന ഒരു പ്രാർത്ഥനയായി കണക്കാക്കാവുന്ന മുപ്പത്തിയൊന്നാം സങ്കീർത്തനം ദാവീദിന്റെ ഒരു വിലാപഗാനമാണ്
. ഇരുപത്തിരണ്ടാം സങ്കീർത്തനത്തിലും ഏതാണ്ട് ഇതേ ഒരു ശൈലി നാം കാണുന്നുണ്ട്. ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിലാണ് തന്റെ ജീവിതമെന്നും, മാനുഷികജീവിതം നശ്വരമെന്നും തിരിച്ചറിയുന്ന സങ്കീർത്തകൻ, ദൈവത്തിൽ ശരണമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദുരിതങ്ങളുടെ മുന്നിൽ വിലാപസ്വരമുയർത്തുന്ന ദാവീദ്, കർത്താവ് തന്റെ ഭക്തരുടെ പ്രാർത്ഥന കേൾക്കുമെന്നും, തന്റെ വിശ്വസ്തരെ പരിപാലിക്കുമെന്നുമുള്ള ബോധ്യത്തിലേക്കാണ് സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് കടന്നുവരുന്നത്. ദൈവത്തിൽ അഭയമർപ്പിക്കുന്ന വിശ്വാസികൾക്ക് നിരാശരാകേണ്ടിവരില്ലെന്ന ഒരു സന്ദേശം കൂടി ഈ സങ്കീർത്തനം നൽകുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision