പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഡാമിന്റെ ജലവിതാന നിരപ്പായ 424 മീറ്ററിൽ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇന്ന് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision