യഥാർത്ഥമായ സൗന്ദര്യത്തിൽ നമ്മൾ ദൈവത്തിനായുള്ള ആഗ്രഹമനുഭവിക്കാൻ തുടങ്ങുന്നു. കലാകാരന്മാർ ദൈവത്തിന്റെ സ്വപ്നം പങ്കുവയ്ക്കുന്നവരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. വത്തിക്കാൻ മ്യൂസിയത്തിലെ മോർഡേൺ ആർട്ടിന്റെ ശേഖരം തുടങ്ങിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ചാണ് ഈ അസാധാരണമായ കൂടിക്കാഴ്ച നടന്നത്.
ഈ കൂടിക്കാഴ്ചയിൽ അവരുടെ കലാവൃത്തികൾ ഈ ലോകത്തിലെ സ്ത്രീപുരുഷന്മാർക്ക് ചേർന്നതും എല്ലാവരുടെയും പിതാവും എല്ലാവരും അന്വേഷിക്കുന്നതും ഈ ഭൂമിയിൽ അവരുടെ കലാരൂപത്താൽ സാക്ഷ്യപ്പെടുത്തുന്നതുമായ ദൈവത്തിന് മഹിമ അർപ്പിക്കുന്നതുമായിരിക്കട്ടെ എന്ന തന്റെ പ്രത്യാശ പാപ്പാ പങ്കുവെച്ചു. തന്റെ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയതിന് അവർക്ക് നന്ദി പറഞ്ഞ പാപ്പാ അവരോടൊപ്പം ആയിരിക്കുന്നതിനുള്ള തന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. സഭയുടെ നൂറ്റാണ്ടുകളായി നീളുന്ന സ്വാഭാവികവും പ്രത്യേകവുമായ ബന്ധത്തെയും അതിനേക്കാൾ ഏറെ അവരോടുള്ള സൗഹൃദത്തെയും പാപ്പാ ഓർമ്മിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision