2021 ജനുവരി 31 ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിലാണ്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനങ്ങൾക്കുമായി ഒരു പ്രത്യേക ദിനം നീക്കിവയ്ക്കാനുള്ള തന്റെ തീരുമാനം ഫ്രാൻസിസ് പാപ്പാ അറിയിച്ചത്. അതനുസരിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച, അതായത്, പരിശുദ്ധ അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാൾ ആചരിക്കുന്ന ജൂലൈ 26-ആം തീയതിയോട് അടുത്ത ഞായറാഴ്‌ച ഈ ലോകദിനം ആചരിക്കാനാണ് പാപ്പാ തീരുമാനിച്ചത്. അങ്ങനെ 2021 ജൂലൈ 25-ന് മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും ആദ്യലോകദിനം ആചരിക്കപ്പെട്ടു. “യുഗാന്തം വരെ ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (Mt 28,20) എന്ന യേശുവിന്റെ തിരുവചനമായിരുന്നു ഈ ദിനത്തിലെ സന്ദേശത്തിന് ആധാരമായി പാപ്പാ സ്വീകരിച്ചത്.
2022-ലാകട്ടെ ജൂലൈ 24-ന്, “വാർദ്ധക്യത്തിലും അവർ ഫലം നൽകും” എന്ന പ്രമേയത്തോടെ ഈ ദിനം ആചരിക്കപ്പെട്ടു. 92-ആം സങ്കീർത്തനം പതിനഞ്ചാം വാക്യത്തിൽ നീതിമാന്മാരെക്കുറിച്ച് പറയുന്ന ഒരു വചനത്തിൽനിന്ന് പ്രേരിതമായാണ് ഈയൊരു പ്രമേയം എടുത്തിരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision