ജൂൺ 7 ബുധനാഴ്ച ഓപ്പറേഷനെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട രീതിയിൽ തുടരുന്നുവെന്നും, ആശുപത്രി നേതൃത്വത്തെയും, ആശുപത്രിയിലെ രോഗബാധിതരായ കുട്ടികളെയും പാപ്പാ സന്ദർശിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
ജൂൺ 7 ബുധനാഴ്ച ഉദരസംബന്ധിയായ ഓപ്പറേഷനെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി സാധാരണഗതിയിൽ തുടരുന്നുവെന്ന് വത്തിക്കാൻ പ്രെസ് ഓഫിസ് അറിയിച്ചു.
ജൂൺ 15-ന് രാവിലെ ഫ്രാൻസിസ് പാപ്പാ ആശുപത്രിയുടെ മേധാവികളെയും ആശുപതിയിൽ ക്യാൻസർ വിഭാഗത്തിലും ന്യൂറോ വിഭാഗത്തിലും ഉള്ള കുട്ടികളെയും കണ്ടുവെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
പത്താം നിലയിലെ തന്റെ സ്വകാര്യ അപ്പാർട്ട്മെന്റിൽനിന്ന് അതിന് അടുത്തുതന്നെയുള്ള കുട്ടികളുടെ വാർഡിലേക്ക് ഇന്ന് രാവിലെയാണ് പാപ്പാ എത്തിയത്. വരാന്തയിലൂടെ നീങ്ങിയ പാപ്പായെ ആശുപത്രിയിലെ പ്രവർത്തകരും കുട്ടികളും കയ്യടിച്ച് സ്വീകരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision