കാഞ്ഞിരമറ്റം: സഭയുടെ ആരാധനക്രമ വർഷാരംഭത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് മംഗളവാർത്താക്കാലത്ത് വഴിയൊരുക്കുന്നവരും വഴി തെളിക്കുന്നവരുമാവാൻ വിശ്വാസി സമൂഹത്തിനാവണമെന്ന് ദീപിക ഫ്രണ്ട്സ് ക്ലബ്ബ് (DFC) രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലികുന്നുചെരിവ്പുരയിടം അഭിപ്രായപ്പെട്ടു. ദീപികയുടെ വരിക്കാരായിക്കൊണ്ട് സമുദായ ശക്തീകരണത്തിൽ ക്രൈസ്തവ കുടുംബങ്ങളെല്ലാം പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദീപികയുടെ നൂറ്റിനാൽപ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള തീവ്ര പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികാരി ഫാ. ജോസഫ് മണ്ണനാൽ ആമുഖപ്രസംഗം നടത്തി. സഹവികാരി ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത്, ഡി.എഫ്.സി (DSC/DFC) രൂപതാ ഭാരവാഹികളായ ജോർജുകുട്ടി ജേക്കബ്, ജയ്സൺ ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
















