പാലാ: സെന്റ് മേരീസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്കൂൾ വാഹനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിപ്പിച്ചു. കുട്ടികൾ തന്നെ ഡ്രൈവർ ചേട്ടൻമാരുടെ അനുമതിയോടെ വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിച്ചു.
കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകളുമായി വാഹനങ്ങൾക്ക് സമീപമെത്തി പതിപ്പിച്ചത് അധ്യാപകർക്കും രക്ഷിതാക്കൾക്കും കൗതുകക്കാഴ്ചയായി. ബോധവൽക്കരണ പരിപാടി പാലാ ട്രാഫിക് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ബി. ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സി. ലിൻസി ജെ. ചീരാംകുഴി അധ്യക്ഷത വഹിച്ചു. ബിൻസി സെബാസ്റ്റ്യൻ, സി. ലിജി, സി. ഡെൽന, സി. ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ടെസിൻ മാത്യു, ഡോണാ തോമസ്, സുമി തോമസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
















