കൊച്ചി / തൃശ്ശൂർ: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡോ. സിസ തോമസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് വി.സി കോടതിയെ സമീപിച്ചിരിക്കുന്നത്.
വൈസ് ചാൻസലറെ കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകരായ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത സർവകലാശാലാ നടപടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയത്. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്കായി ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക പരീക്ഷ നടത്തണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ഏകപക്ഷീയമായിരുന്നുവെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. കൂടാതെ, ക്ഷമിക്കുന്നത് ഒരാളുടെയും മഹത്വം കുറയ്ക്കില്ലെന്നും മറിച്ച് അന്തസ്സ് ഉയർത്തുകയാണ് ചെയ്യുകയെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് വി.സി ഇപ്പോൾ നിയമപോരാട്ടം തുടരുന്നത്.
















