പൈക: പൈക വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏഴാമത് അഖിലകേരള വടംവലി മത്സരത്തിൽ ലയൺസ് പുത്തൂർ ജേതാക്കളായി. പൈക ലിറ്റിൽ ഫ്ലവർ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ആവേശകരമായ മത്സരം നടന്നത്.
വൈ.എം.സി.എ പ്രസിഡന്റ് തോമാച്ചൻ പാലാക്കുടി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാ സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എം.ഡി മത്സരം ഉദ്ഘാടനം ചെയ്തു. വാശിയേറിയ ഫൈനൽ
പോരാട്ടത്തിൽ പറവൂർ ലയൺസിനെ പരാജയപ്പെടുത്തിയാണ് ലയൺസ് പുത്തൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പറവൂർ ലയൺസ് രണ്ടാം സ്ഥാനവും പുത്തൻകുരിശ് വിന്നേഴ്സ് ലയൺ മൂന്നാം സ്ഥാനവും നേടി.
















