വെമ്പള്ളി: ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളിൽ സർഗാത്മകതയും തൊഴിൽപരമായ അഭിരുചിയും വളർത്തുന്നതിനായി വെമ്പള്ളി ഗവൺമെന്റ് യു.പി. സ്കൂളിൽ ‘സ്റ്റാർ ഫെസ്റ്റ്’ എന്ന പേരിൽ നക്ഷത്ര നിർമ്മാണ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെ ആഭിമുഖ്യത്തിൽ കാളികാവ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന്റെ നേതൃത്വത്തിലാണ് ശില്പശാല നടത്തിയത്. കാളികാവ് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ബിനോജ് പി. ജോർജ്, എൻജിനീയറിങ് ഇൻസ്ട്രക്ടർ ജയചന്ദ്രൻ എം.പി., ഫോർമാൻ ജോജി
കെ. ജോർജ്, മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നക്ഷത്ര നിർമ്മാണത്തിൽ പരിശീലനം നൽകി. വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെയാണ് ശില്പശാലയിൽ പങ്കെടുക്കുകയും മനോഹരമായ ക്രിസ്മസ് നക്ഷത്രങ്ങൾ നിർമ്മിക്കുകയും ചെയ്തത്.
















