ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് സൂചന. ഈ മാസം 23-നകം പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് വിവരം. ഇതിന്റെ മുന്നോടിയായി ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു.
സെപ്റ്റംബറിൽ നടന്ന ‘ചിന്തൻ ശിബിര’ത്തിൽ മന്ത്രിമാർക്ക് നൽകിയ ചുമതലകളുടെ പുരോഗതിയും അവരുടെ പ്രവർത്തന മികവും യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി. ഇതിന് പുറമെ രാജ്യത്തെ ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിതി, മയക്കുമരുന്നിനെതിരായ നടപടികൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി.
അതേസമയം, പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ഇന്നലെ രാത്രി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകളാണ് നടന്നതെന്നാണ് സൂചന.
















