spot_img

എൽ.പി.എസ്.ടി സമരം: അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിന് മന്ത്രിസഭയിൽ എതിർപ്പ്

spot_img

Date:

തിരുവനന്തപുരം: അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സിന്റെ പ്രധാന ആവശ്യത്തിന് മന്ത്രിസഭയിൽ എതിർപ്പ്. അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കി കുറയ്ക്കണമെന്ന സമരക്കാരുടെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചില്ല. ഈ നിർദ്ദേശം നടപ്പിലാക്കിയാൽ പ്രതിവർഷം സംസ്ഥാന ഖജനാവിന് 45 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് എതിർപ്പ് അറിയിച്ചത്.

അനുപാതം കുറയ്ക്കാനാകില്ലെന്ന് സർക്കാർ നിലപാട് കടുപ്പിച്ചതോടെ, തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉദ്യോഗാർത്ഥികളും വ്യക്തമാക്കി. സമരസമിതി സെക്രട്ടറി എസ്. വളർമതിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നടത്തിയ കൂടിക്കാഴ്ചയിലും സമവായ ഫോർമുല ഫലപ്രദമായില്ല. അനുപാതം കുറയ്ക്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങൾ മന്ത്രി ചർച്ചയിൽ ഉദ്യോഗാർത്ഥികളെ അറിയിച്ചു.

ഇതോടെ സമരക്കാർ പുതിയ ബദൽ ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നില്ലെങ്കിൽ വിരമിക്കൽ (റിട്ടയർമെന്റ്) ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. ഉദ്യോഗാർത്ഥികൾ മുന്നോട്ടുവെച്ച ഈ ബദൽ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച ചെയ്യും. ഇതിനുശേഷം അടുത്തയാഴ്ച ഉദ്യോഗാർത്ഥികളുമായി വീണ്ടും ചർച്ച നടത്തും. സർക്കാർ നേരത്തെ അംഗീകരിച്ച നാല് കാര്യങ്ങളിൽ ഉത്തരവിറക്കുന്നതും ഈ ചർച്ചയ്ക്ക് ശേഷമായിരിക്കും. അടുത്തയാഴ്ചയിലെ ചർച്ചയിൽ സർക്കാരിന്റെ അന്തിമ നിലപാട് അറിയുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് വളർമതി വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related