spot_img

കോൺഗ്രസ് ചോദിച്ചത് 181 സീറ്റുകൾ, 24 സീറ്റുകൾ മാത്രമേ നൽകാനാകൂവെന്ന് എസ്പി; 2027-ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തർക്കം മുറുകുന്നു

spot_img

Date:

ലഖ്‌നൗ / ദില്ലി: 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലും സജീവമായി. യു.പി ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന സമാജ്‌വാദി പാർട്ടി (SP)-കോൺഗ്രസ് സഖ്യത്തിൽ സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം മുറുകുമെന്ന് ഉറപ്പായി. ആകെയുള്ള 403 സീറ്റുകളിൽ 181 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും, 24 സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന കടുത്ത നിലപാടിലാണ് എസ്പി.

ദില്ലിയിൽ വെച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് വിഭജനത്തിലെ ഈ ഭിന്നത മറനീക്കിയത്. നിലവിൽ യു.പി നിയമസഭയിൽ രണ്ട് സീറ്റുകൾ മാത്രമുള്ള കോൺഗ്രസ് ഇരുന്നൂറോളം സീറ്റുകൾ ആവശ്യപ്പെടുന്നതിനെ ബി.ജെ.പി നേരത്തെ പരിഹസിച്ചിരുന്നു. വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയ ശേഷം അഖിലേഷ് യാദവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വിഷയത്തിൽ പരിഹാരം കാണുമെന്നാണ് സൂചന.

അതേസമയം, മഥുരയിൽ നടന്ന രണ്ട് ദിവസത്തെ യോഗത്തിൽ അടുത്ത മൂന്ന് മാസത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ തയ്യാറാക്കിയ ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപ്രതീക്ഷിതമായി ദില്ലിയിലെത്തി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ചാണ് ചർച്ച നടന്നതെന്നാണ് വിവരം. ബൂത്ത് തലത്തിൽ പാർട്ടി ഏകോപനം ശക്തിപ്പെടുത്താൻ മഥുര യോഗം തീരുമാനിച്ചിട്ടുണ്ട്. ചുമതലകളിൽ വീഴ്ച വരുത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നിതിൻ നവീൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related