spot_img

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് പി.വി. അൻവർ; വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉറപ്പ് നൽകിയിരുന്നതായും യു.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകിയതായും അൻവർ

spot_img

Date:

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കെ.ടി.ഡി.സി (KTDC) ചെയർമാൻ പദവി നൽകാമെന്ന് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉറപ്പ് നൽകിയിരുന്നതായി പി.വി. അൻവർ വ്യക്തമാക്കി. ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകിയതായും അദ്ദേഹം സ്ഥിരീകരിച്ചു.

ബേപ്പൂരിൽ മത്സരിക്കുന്നതിന് മുമ്പുതന്നെ വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരോട് ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും അന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചിരുന്നുവെന്നും പി.വി. അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു. യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമെന്ന നിലയിൽ നേതൃത്വത്തിന് കത്ത് നൽകാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം രംഗത്ത് ദീർഘകാലത്തെ അനുഭവപരിജ്ഞാനമുണ്ടെന്നും, സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ടൂറിസം മേഖലയെ വികസിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തിന് പുറമെ, ഒപ്പം നിന്നവർക്കായി മറ്റ് ചില ബോർഡ്-കോർപ്പറേഷൻ പദവികളും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ യു.ഡി.എഫ് നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് പി.വി. അൻവർ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related