spot_img

പാലായുടെ ആഘോഷമായ ജൂബിലി തിരുന്നാളിന് ഒരുക്കങ്ങളായി; പന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു

spot_img

Date:

പാലാ: പാലായുടെ അഭിമാനവും ആഘോഷവുമായ ജൂബിലി തിരുന്നാളിന് ഒരുക്കങ്ങൾ സജീവമായി. ഭക്തിഗാനങ്ങളും നൂറുകണക്കിന് മരിയഭക്തരുടെ പ്രാർത്ഥനാ സ്തുതിപ്പുകളും അലയടിച്ച ചടങ്ങിൽ കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസഫ് മലപ്പറമ്പിൽ ജൂബിലി തിരുന്നാൾ പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു.

ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ളാലം പുത്തൻ പള്ളി വികാരി ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ഫാ. ജോർജ് തറപ്പേൽ, ഫാ. ഐസക് പെരിങ്ങമലയിൽ, ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ. ജോബി കുന്നക്കാട്ട്, ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

തുടർന്ന് ജൂബിലി നോട്ടീസ് പ്രകാശനവും നടന്നു. തിരുന്നാൾ പണപ്പിരിവിന്റെ ഉദ്ഘാടനം പാലക്കൽ ബട്ടൺ സെന്ററിന് വേണ്ടി കുഞ്ഞുമോൻ പാലക്കൽ തുക കൈമാറി നിർവഹിച്ചു. ആര്യാസ് ഉണ്ണിയും സംഭാവന നൽകി. പന്തൽ നിർമ്മാണം നടത്തുന്ന ഐശ്വര്യ സജിയെ ചടങ്ങിൽ പുതുവസ്ത്രം നൽകി ആദരിച്ചു.

പാലാ നഗരസഭാ വൈസ് ചെയർമാൻ ബിജു മാത്യൂസ്, കൗൺസിലർമാരായ ബിജി ജോജോ, ലീന സണ്ണി പുരയിടം, മുൻ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ, കൈക്കാരന്മാരായ ജോസഫ് താന്നിയത്ത്, ബിജു കൂട്ടിയാനിയിൽ, തങ്കച്ചൻ കപ്പിൽ എന്നിവർക്കൊപ്പം രാജേഷ് പാറയിൽ, രാജീവ് കൊച്ചുപറമ്പിൽ, ജോസുകുട്ടി പൂവേലിൽ, ജോമോൻ വേലിക്കകത്ത്, ജോഷി വട്ടക്കുന്നേൽ, സാബു തേനംമാക്കൽ, ബേബിച്ചൻ എഡേട്ട്, ജെയിംസ് ചെറുവള്ളി, സജീവ് കണ്ടത്തിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തിരുന്നാളിന് മുന്നോടിയായി പാലാ മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ കുരിശുപള്ളിയും പരിസരവും ശുചീകരിച്ചിരുന്നു. വൈസ് ചെയർമാൻ ബിജു മാത്യൂസ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജൂബിലി പെരുന്നാൾ പ്രമാണിച്ച് നഗരത്തിലെ പരിസര ശുചീകരണം ദ്രുതഗതിയിലാക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ മായാ രാഹുലും കഴിഞ്ഞ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related