spot_img

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 181 സീറ്റുകൾ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി അഖിലേഷ് യാദവ്

spot_img

Date:

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിന് കോൺഗ്രസ് 181 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി (SP) അധ്യക്ഷൻ അഖിലേഷ് യാദവ് വെളിപ്പെടുത്തി. ശനിയാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റുകളുടെ എണ്ണത്തേക്കാൾ സ്ഥാനാർത്ഥികളുടെ വിജയസാധ്യതയ്ക്കാണ് ഇന്ത്യാ മുന്നണി മുൻഗണന നൽകുന്നതെന്നും സഖ്യകക്ഷികളിൽ മാറ്റമില്ലാതെ ഒറ്റക്കെട്ടായി ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ പകുതിയോളം സീറ്റുകളും തുല്യ പങ്കാളിത്തവും വേണമെന്ന സൂചനകളാണ് കോൺഗ്രസ് നേതൃത്വം ഇതുവരെ നൽകിയിരുന്നത്. കോൺഗ്രസ് 100 സീറ്റുകൾ ചോദിച്ചോ എന്ന ചോദ്യത്തിന് അതിലും കൂടുതലാണെന്നും 200 സീറ്റുകൾ ചോദിച്ചോ എന്ന ചോദ്യത്തിന് അതിനേക്കാൾ അല്പം കുറവാണെന്നും അഖിലേഷ് മറുപടി നൽകി. തുടർന്ന് 180 സീറ്റുകളാണോ എന്ന് ചോദിച്ചപ്പോൾ ‘180-നോട് ഒന്ന് കൂടി കൂട്ടിക്കോളൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാൻ വൈകുന്നുണ്ടെങ്കിലും തങ്ങൾ എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന് സമാജ്‌വാദി പാർട്ടി തീരുമാനിച്ചു കഴിഞ്ഞതായും കോൺഗ്രസുമായി മികച്ച ബന്ധമാണ് തുടരുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ 43 എണ്ണവും നേടി ഇന്ത്യാ മുന്നണി മികച്ച പ്രകടനം നടത്തിയിരുന്നു. അന്ന് 17 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറിടത്തും എസ്.പി 37 സീറ്റുകളിലുമാണ് വിജയിച്ചത്. എന്നാൽ 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 399 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്; 387 മണ്ഡലങ്ങളിൽ കെട്ടിവെച്ച പണം നഷ്ടമായിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related