പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്നിലവ് സെന്റ് മേരീസ് പള്ളി പിതൃവേദിയുമായി സഹകരിച്ച് സൗജന്യ നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
മൂന്നിലവ് പള്ളി വികാരി റവ. ഫാ. കുര്യൻ തടത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മാർ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗം കൺസൾട്ടന്റ് ഡോ. വിഷ്ണു മോഹൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ ജിമ്മി തോമസ്, സൈജു ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള വൈദ്യപരിശോധനകൾക്ക് ഡോ. വിഷ്ണു മോഹൻ, ഡോ. നന്ദ ഗോപാൽ എന്നിവർ നേതൃത്വം നൽകി.















