spot_img

ഐ.ഒ.എ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് ആശ്വാസം

spot_img

Date:

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) തെരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി. ഉഷയ്ക്ക് വലിയ ആശ്വാസം. ഐ.ഒ.എ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ (IHAI) സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അംഗീകാരം നൽകി. പി.ടി. ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരെ അസോസിയേഷനിലെ ഒരു വിഭാഗം നൽകിയ പരാതി വരണാധികാരി തള്ളി. ഐ.ഒ.എ, ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികളുടെ മറുപടികൾ പരിഗണിച്ച ശേഷമാണ് തീരുമാനം.

ഡിസംബർ അഞ്ചിനാണ് ഐ.ഒ.എ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ജനറൽ കൗൺസിലിലെ ‘സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്’ (SOM) വിഭാഗം വനിതാ താരങ്ങളുടെ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷ അപ്രതീക്ഷിത പരാജയം നേരിട്ടിരുന്നു. അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നേവാൾ എന്നിവരാണ് ഈ വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ജനറൽ കൗൺസിലിലേക്ക് എത്താനുള്ള ഉഷയുടെ സാധ്യതകൾ മങ്ങിയിരുന്നു. എന്നാൽ, നാടകീയ നീക്കത്തിലൂടെ ഐസ് ഹോക്കി അസോസിയേഷന്റെ വനിതാ പ്രതിനിധിയായി പി.ടി. ഉഷ നാമനിർദേശം ചെയ്യപ്പെടുകയായിരുന്നു.

ദേശീയ കായിക സംഘടനകൾക്ക് ഓരോ പുരുഷനെയും സ്ത്രീയെയും ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാനാകും. നാമനിർദേശം ചെയ്യപ്പെടുന്നവർ അതത് സംഘടനകളിൽ അംഗമാകണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഐസ് ഹോക്കി അസോസിയേഷനിലെ എതിർവിഭാഗം പരാതി നൽകിയിരുന്നത്. എന്നാൽ ഈ വാദം വരണാധികാരി തള്ളിക്കളഞ്ഞു. നേരത്തെ എസ്.ഒ.എം തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രത്യേക പാനലുണ്ടാക്കിയാണ് എതിരാളികൾ മത്സരിച്ചതെന്നും ഗുരുതര ക്രമക്കേടുകൾ നടന്നതായും പി.ടി. ഉഷ ആരോപിച്ചിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related