spot_img

ടിഎംസി നേതാവ് ഉജ്ജൽ ബിശ്വാസിന്റെ മരണം: ബംഗാളിൽ ബിജെപി “പ്രതികാര രാഷ്ട്രീയം” നടത്തുന്നുവെന്ന് മമത ബാനർജി

spot_img

Date:

മുതിർന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മുൻ മന്ത്രിയുമായ ഉജ്ജൽ ബിശ്വാസ് (72) അന്തരിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി. ബിജെപി സംസ്ഥാനത്ത് പ്രതികാര രാഷ്ട്രീയവും ഭീഷണിയും പീഡനവും അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു. എക്സിലെ കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

മുൻ മന്ത്രിയും എംഎൽഎയും പാർട്ടിയുടെ സമർപ്പിത പ്രവർത്തകനുമായിരുന്ന ബിശ്വാസിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് മമത പറഞ്ഞു. അവസാന മാസങ്ങളിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ദുരിതമാണ് മരണത്തെ കൂടുതൽ വേദനാജനകമാക്കുന്നതെന്നും അവർ കുറിച്ചു. രാഷ്ട്രീയ വിശ്വസ്തതയുടെ പേരിൽ പീഡിപ്പിക്കപ്പെടുമ്പോൾ, കള്ളക്കേസുകൾ ആയുധമാക്കപ്പെടുമ്പോൾ മുറിവേൽക്കുന്നത് ജനാധിപത്യത്തിനാണെന്നും ഒരു രാഷ്ട്രീയ വൈരാഗ്യത്തിനും ഇത്തരം ക്രൂരത ന്യായീകരണമാകില്ലെന്നും മമത പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുൻപ് ബിശ്വാസ് ക്രൂരമായി ആക്രമിക്കപ്പെട്ടെന്നും കള്ളക്കേസുകളിൽ കുടുക്കി 49 ദിവസം ജയിലിൽ അടച്ചെന്നും മമത ആരോപിച്ചു. രാഷ്ട്രീയ നിലപാട് ഉപേക്ഷിക്കാനോ കൂറുമാറാനോ തയ്യാറാകാത്തതിനാൽ പീഡനവും അപമാനവും ഭീഷണിയും നേരിട്ടതായി അദ്ദേഹം തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞതായും അവർ ഓർമിച്ചു.

ദീർഘകാല രോഗബാധയെ തുടർന്നാണ് ബിശ്വാസ് മരിച്ചത്. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളിൽ പൂർണ വെന്റിലേറ്റർ സഹായത്തിലാക്കിയിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related