spot_img

സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

spot_img

Date:

സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. നൂറിലധികം കുട്ടികൾ പഠിക്കുന്ന ഭിന്നശേഷി സ്കൂളുകൾക്കാണ് ആദ്യഘട്ടത്തിൽ എയ്ഡഡ് പദവി നൽകുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഒരുതരത്തിലുള്ള ധനപ്രതിസന്ധിയും സർക്കാർ വകവെക്കില്ലെന്നും എത്ര പണം വേണമെങ്കിലും മാറ്റി വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ രണ്ടാമതും എം.എൽ.എയായിരുന്ന സമയത്ത് സെക്രട്ടറിയേറ്റിൽ പോലും ഒരു വീൽചെയർ ഉണ്ടായിരുന്നില്ലെന്ന കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, ഭിന്നശേഷി സൗഹൃദ കാര്യങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാകണമെന്നും ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും സമഗ്രമായ ഡാറ്റ ശേഖരിക്കും. ഇതിനായി വിപുലമായ പദ്ധതികൾ പ്രഖ്യാപിക്കും. മാതാപിതാക്കൾ ഒരു കാരണവശാലും വിഷമിക്കേണ്ടതില്ലെന്നും അവർക്ക് ആവശ്യമായ എല്ലാ സാമ്പത്തിക പിന്തുണയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related