spot_img

പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ 483-ാം നേർച്ചശ്രാദ്ധം നവംബർ 5-ന്

spot_img

Date:

ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ 483-ാം നേർച്ചശ്രാദ്ധം നവംബർ 5 വ്യാഴാഴ്ച നടക്കും. 482 വർഷങ്ങളായി പനങ്കുഴയ്ക്കൽ കുടുംബാംഗങ്ങളും വിശ്വാസികളും മുടങ്ങാതെ നടത്തിപ്പോരുന്ന ആചാരത്തിന്റെ ഭാഗമായാണ് ശ്രാദ്ധ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

നേർച്ചശ്രാദ്ധത്തിന് മുന്നോടിയായി നവംബർ 4 ബുധനാഴ്ച വൈകുന്നേരം 6.30-ന് പള്ളിയ്ക്കകത്തുള്ള കബറിടത്തിങ്കൽ അനുസ്മരണ പ്രാർത്ഥനകളും ഒപ്പീസും നടക്കും. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ ഏഴുതിരി ഓട്ടു നിലവിളക്കിൽ എണ്ണ പകർന്ന് പ്രത്യേക പ്രാർത്ഥനകളും കോളേജ് ജംഗ്ഷനിലുള്ള വല്യച്ചൻ സ്മാരക പാർക്കിൽ ലദീഞ്ഞും നടക്കും.

പ്രധാന ശ്രാദ്ധ ദിനമായ നവംബർ 5 വ്യാഴാഴ്ച രാവിലെ 10-ന് ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലിങ്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാനയും തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസും നടക്കും. 11.30-ന് വല്യച്ചന്റെ ഗ്രോട്ടോയിൽ പുഷ്പാർച്ചനയും തുടര്‍ന്ന് പാരിഷ് ഹാളിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നേർച്ചശ്രാദ്ധം ആശീർവാദവും നേർച്ച വിതരണവും നടക്കും.

രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ, ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരി എന്നിവർ ചടങ്ങിൽ സഹകാർമികത്വം വഹിക്കും. ജോജോ ഏബ്രഹാം നിധീരി വലിയവീട്ടിലാണ് ഈ വർഷത്തെ ശ്രാദ്ധ പ്രസുദേന്തി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related