വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ ജാമിയ മിലിയയിലെ സമരം അവസാനിച്ചു. ജാമിയയിലെ വിദ്യാർത്ഥി യൂണിയൻ ഭരണഘടനയുടെ അംഗീകാരവും നടപ്പാക്കലും 2027 മെയ് 15 നകം പൂർത്തിയാക്കും. ഭരണഘടന അംഗീകരിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം
പുറപ്പെടുവിക്കും. അടുത്ത വർഷം അധ്യായന വർഷം ആരംഭിച്ച് 6 ആഴ്ച്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. അതായത് 2027 ജൂലൈ 16 ന് ശേഷം വരുന്ന 6 ആഴ്ച്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. സമരത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ എടുത്ത അച്ചടക്ക
നടപടികൾ പിൻവലിക്കും. ഇന്ന് വൈകിട്ട് ഹാരിസ് ബീരാൻ എംപിയുടെ നേതൃത്വത്തിൽ സമവായ ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർത്ഥികളെ ഇക്കാര്യം അറിയിച്ചത്. നിരാഹാര സമരം അടക്കമുള്ള എല്ലാ സമരങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സർവ്വകലാശാല രജിസ്ട്രാർ അഭ്യർത്ഥിച്ചു.















