വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരിൽ കേരള സർക്കാർ കൊണ്ടുവന്ന സരൾ
ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ബില്ല് ഒരുതരത്തിലും
അംഗീകരിക്കാൻ കഴിയില്ല. ത്രിതല കമ്മിറ്റിയാണോ ഈ തീരുമാനങ്ങൾ എടുത്തത് എന്ന ചോദ്യം ഉയർന്നു. കൂടുതൽ ശക്തമായ എതിർപ്പും പ്രതിഷേധവും നാട്ടിൽ ഉയർന്നു വരുമെന്നും പിണറായി വിജയൻ പറഞ്ഞു.















