📰👉 അനധികൃത സ്വത്തുസമ്പാദന കേസിൽ പൊതുപ്രവർത്തകനോ ഉദ്യോഗസ്ഥനോ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പ്രോസിക്യൂഷൻ തെളിയിച്ചാൽ അതിന്റെ നിയമപരമായ ഉറവിടം വ്യക്തമാക്കേണ്ട ചുമതല പ്രതിക്കു മാത്രമാണെന്ന് സുപ്രീംകോടതി.
📰👉 മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള പരിഷ്കരണ ബില്ല് നിയമ സഭ പാസാക്കി. പ്രതിപക്ഷം എതിര്‍ത്തില്ല.എംഎല്‍എമാരുടെ പെന്ഷന് വര്‍ധന ബില്ലും പാസാക്കി.
📰👉 പാക്കിസ്ഥാനിൽ ആശുപത്രിവളപ്പിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് പത്തു പേർ മരിച്ചു.
📰👉 വിദ്യാർത്ഥികൾ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങളും സർവകലാശാല ഭരണകൂടം തത്ത്വത്തിൽ അംഗീകരിച്ചതിനെ തുടർന്ന് ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ നടന്നു വന്ന പ്രതിഷേധ സമരവും അനിശ്ചിതകാല നിരാഹാര സമരവും പിൻവലിച്ചു.
📰👉 കാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. 543 ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്ക് വില കുറയുമെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 137 കാൻസര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്
📰👉 ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ മുന്നേറ്റമുണ്ടാക്കിയതിനു പിന്നാലെ ഖത്തറിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ് അറബ് പാർട്ടി നേതാക്കൾ ഖത്തർ സന്ദർശിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. എന്നാൽ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഇടപെടുകയോ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുകയോ ചെയ്തിട്ടില്ലെന്ന് ഖത്തർ വ്യക്തമാക്കി.
📰👉 സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് അടുത്ത മാസം മുതല്‍ മാര്‍ച്ച് വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതി. രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ യുണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് കെ എസ് ബിക്ക് അനുമതി നല്‍കിയത്
📰👉 യുക്രെയ്നിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും പത്തു പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിപ്രോ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനുകളിൽ യാത്രക്കാർ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ ആക്രമണം ഉണ്ടാവുകയായിരുന്നു
📰👉 സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് ഫേസ് ബുക്കിൽ വീഡിയോ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കായിക അധ്യാപകനെ റിമാൻഡ് ചെയ്തു. എറണാകുളം പെരുമ്പാവൂർ കാരിയേലി പാറക്കൽ ജിജോ ജയിംസിനെയാണ് (35) കോടതി റിമാൻഡ് ചെയ്തത്.
📰👉 കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് നിയമനാംഗീകാരവും സ്ഥാനക്കയറ്റവും നല്‍കില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സുപ്രീംകോടതിയില്‍ നിലവിലുള്ള ഹര്‍ജിയില്‍ അന്തിമ വ്യക്തത വന്നതിനുശേഷമേ ഇത്തരക്കാരുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ















