📰👉 ചൈനയ്ക്കെതിരേ വിമർശനവുമായി വിദേശകാര്യമന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിൽ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം സ്ഥാപിക്കുന്നതിൽ ബെയ്ജിങ് പരാജയപ്പെട്ടെന്നും നിർദിഷ്ട പട്രോളിങ് രീതികളിൽനിന്ന് ചൈനീസ് സൈന്യം വ്യതിചലിക്കുമ്പോൾ അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ സംഘർഷങ്ങളുണ്ടാകാറുണ്ടെന്നും പ്രതിവാര വാർത്താസമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയ വക്താവ് രൺവീർ ജയ്സ്വാൾ പറഞ്ഞു.
📰👉 ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഫ്രാൻസിലെ പാരീസിൽ ഭീകരാക്രമണം. പാരീസിന് തെക്കുപടിഞ്ഞാറുള്ള ട്രാപ്പസിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും കുറഞ്ഞത് നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
📰👉 കോളിളക്കം സൃഷ്ടിച്ച, 2008-ലെ കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമനക്കേസ് എഴുതിത്തള്ളാനുള്ള മുൻ സർക്കാരിന്റെ നീക്കം പൊളിഞ്ഞു. മുൻ വി.സി., പി.വി.സി., നാല് സിൻഡിക്കേറ്റംഗങ്ങൾ, രജിസ്ട്രാർ എന്നിവരടക്കം ഏഴുപേർക്കെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും
📰👉 വന്യജീവി ആക്രമണങ്ങള്‍ തടയാനും ഇരയാകുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിശ്ചയിച്ച പരിമിതമായ തുകയേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം സിവില്‍ കോടതി വഴി തേടാം
📰👉 സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 1,04,480 രൂപയിലാണ് ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപ എന്ന നിലയിലെത്തി
📰👉 തെക്കന്‍ ജോര്‍ദാനില്‍ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ ഏഴു പേര് കൊല്ലപ്പെട്ടു.
കരാക്കിലെ ഹമൗദ് പള്ളിയില്‍ മൃതസംസ്കാര ശുശ്രൂഷയ്ക്കിടെയായിരുന്നു വെടിവയ്പ്.
📰👉 പെട്രോള്‍ മിശ്രിതമായ എഥനോള്‍ ഉത്പാദനത്തിന് കരിമ്പ് അനുബന്ധ ഇനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. 2026 – 27 വര്‍ഷത്തെ ലേല നടപടികളിലാണ് കേന്ദ്ര സര്‍ക്കാര്‍ എഥനോള്‍ ഉല്പാദക യൂണിറ്റുകളെ വിലക്കിയത്.ഇതോടെ മൊത്ത – ചില്ലറ വില്പന കേന്ദ്രങ്ങളില്‍ കുതിച്ചുയര്‍ന്ന പഞ്ചസാര വില കുത്തനെ ഇടിഞ്ഞു.
📰👉 പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർധനവ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 116.20 ഡോളറായാണ് ഉയർന്നിരിക്കുന്നത്. നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
📰👉 വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം (SSK) കോഴിക്കോട് ജില്ലാ മുൻ കോർഡിനേറ്റർ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
📰👉 അടുത്ത വർഷം ഒക്ടോബർ ഒന്നിനകം 18 വയസ് പൂർത്തിയാകുന്നവർക്കും ഇത്തവണ വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. ഡി. സജിത് ബാബു. ഇതുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാവർക്കും ഫോം 6 ഉപയോഗിച്ചു പേരു ചേർക്കാം.















