spot_img

അനധികൃത സ്വത്ത് സമ്പാദന കേസ്: ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചു; മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി

spot_img

Date:

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. വിജിലൻസ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് രാത്രി ഒൻപത് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

സെപ്റ്റംബർ 18 മുതൽ തച്ചങ്കരി ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. അപ്പീൽ ഹർജി തീർപ്പാകുന്നതുവരെ കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ജാമ്യം അനുവദിച്ചത്. പിഴത്തുകയുടെ 75 ശതമാനം കോടതിയിൽ കെട്ടിവെയ്ക്കണമെന്നും രാജ്യം വിടരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് നടപടി.

വാടക വരുമാനവും കുടുംബ സ്വത്തും വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നായിരുന്നു തച്ചങ്കരിയുടെ അപ്പീലിലെ പ്രധാന വാദം. കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.8 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2003–2007 കാലയളവിൽ ഉദ്യോഗത്തിലിരിക്കെ അറിയപ്പെടുന്ന വരുമാനമാർഗ്ഗങ്ങളേക്കാൾ 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് 2007-ലാണ് വിജിലൻസ് കേസെടുത്തത്. തുടർന്ന് 2013-ൽ കുറ്റപത്രം സമർപ്പിക്കുകയും 19 വർഷത്തെ വിചാരണയ്ക്ക് ശേഷം വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related