പാലാ :കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുംപള്ളിയുടെ ആകസ്മിക നിര്യാണത്തിൽ കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. യശശരീരനായ മുൻ മന്ത്രി കെഎം മാണിയോടൊപ്പം കേരള കോൺഗ്രസ് എമ്മിനും കർഷക യൂണിയൻ എമ്മിനും വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞു വച്ച വ്യക്തിയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിൽ കർഷകർക്കും കർഷകർക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കും നേതൃത്വം നൽകുന്ന വ്യക്തിയായിരുന്നു ശ്രീ അപ്പച്ചൻ നെടുമ്പള്ളി. കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സിന്റെ അധ്യക്ഷതയിൽ കൂടിയ
യോഗത്തിൽകർഷക യൂണിയൻ എം സംസ്ഥാന സെക്രട്ടറിമാരായ ഡാ ന്റീസ് കൂനാനിക്കൽ,കെ പി ജോസഫ്, യൂണിയൻ നേതാക്കളായ ജോയ് നടയിൽ, കെ ഭാസ്കരൻ നായർ ടോമി മാത്യു തകിടിയേൽ, ജോർജുകുട്ടി ജേക്കബ് ജയ്സൺ ജോസഫ്,പി വി ചാക്കോ, ഷാജി കൊല്ലിത്തടം, പ്രദീപ് ജോർജ്,ജോസുകുട്ടി പൂവേലിൽ ബെന്നി കോതമ്പനാനി, സിറിയക് ജോസഫ്, അബു മാത്യു തുടങ്ങി തുടങ്ങിയവർ അനുശോചിച്ചു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച നടക്കും















