📰👉 2026ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ. ഹാളും മൈക്കിൾ വുഡ്ഫോർഡും അർഹരായി. സാമ്പത്തിക ആഘാതം കൈകാര്യം ചെയ്യാൻ സർക്കാരുകളെയും കേന്ദ്ര ബാങ്കുകളെയും സഹായിച്ച മാതൃകകൾ വികസിപ്പിച്ചതിനാണു പുരസ്കാരം.
📰👉 സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്നാട് ഗവർണറായി നിയമിച്ചിട്ടുണ്ട്. മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂർ സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് കേരള ലോക്ഭവന്റെ അമരത്തേക്ക് എത്തുന്നത്.
📰👉 സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേര്ക്ക് ഹൂതികള് ഞായറാഴ്ച നടത്തിയ ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ടു. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാസഞ്ചര് ഹാളില് പ്രൊജക്ടൈല് പതിക്കുകയായിരുന്നു.
പാക്കിസ്ഥാന് പൗരനാണ് കൊല്ലപ്പെട്ടത്.
📰👉 SIR ൽ ഇന്ത്യ സഖ്യം നേതാക്കൾ സമർപ്പിച്ച ഹർജികളിൽ പത്തിലധികം പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി രജിസ്ട്രി. മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽരേഖയുടെ വ്യക്തമായപകർപ്പ് സമർപ്പിക്കാൻ രജിസ്ട്രി ആവശ്യപ്പെട്ടു. ഹർജിയിലെ ചില പേജുകൾ വായിക്കാനാവാത്ത അവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടി.
📰👉 അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ റദ്ദാക്കണമെന്ന് ഫെഡറൽ കോടതി. ന്യൂയോർക്കിലെ യുഎസ് ജില്ലാ ജഡ്ജി ജെന്നിഫർ എൽ. റോക്കോൺ ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച താത്കാലിക വിലക്ക് പുറപ്പെടുവിച്ചത
📰👉 ഇന്ത്യൻ അതിർത്തിയിലുള്ള മോംഗ്ല തുറമുഖത്തിന്റെ ആധുനികീകരണത്തിന് ചൈനയിൽ നിന്ന് 33.58 കോടി ഡോളറിന്റെ വായ്പയ്ക്ക് കരാർ ഒപ്പിട്ട് ബംഗ്ലാദേശ്. ഇന്ത്യൻ അതിർത്തിയിൽനിന്ന് 80 കിലോമീറ്റർ മാത്രം അകലെയാണ് മോംഗ്ല തുറമുഖം.
📰👉 സുഹൈലിന്റെ പേരിൽ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നുവെന്നും ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകർത്തതെന്നും പറഞ്ഞ കുടുംബം തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.
📰👉 ഭക്ഷ്യവസ്തുക്കളുടെയും ഇന്ധന വിലവർധന കാരണമുള്ള ഗതാഗത-സേവന നിരക്കുകളുടെയും കുതിച്ചുചാട്ടത്തെ തുടർന്ന് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം കുത്തനെ ഉയർന്നു. സെപ്റ്റംബർ മാസത്തിലെ ഉപഭോക്തൃ വിലസൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 23 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.54 ശതമാനത്തിലെത്തി.
📰👉 ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഉടനടി നിർത്തിവെക്കാൻ ധാരണയായെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, യുക്രൈനിലെ നിരവധി പവർ പ്ലാന്റുകൾക്ക് നേരെ റഷ്യ കനത്ത ആക്രമണം നടത്തി. ട്രംപിന്റെ വെടിനിർത്തൽ അവകാശവാദത്തിന് പിന്നാലെ കീവിലും ഖാർകീവിലും റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടന്നു.
📰👉 നേപ്പാളിലെ ഗൂർഖ ജില്ലയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ അഞ്ചുപേർക്കായി തെരച്ചിൽ തുടരുന്നു. പ്രളയബാധിത മേഖലകളിൽനിന്ന് 13 പേരെക്കൂടി ഇന്നലെ രക്ഷപ്പെടുത്തി. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 95 ആയി.















