spot_img

അറിവിൻ്റെ ദീപ്തസ്മൃതികളിൽ അക്ഷരാഞ്ജലിയുമായി പാലാ സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾ

spot_img

Date:

മനുഷ്യസ്നേഹത്തിൻ്റെയും സാഹിത്യോപാസനയുടെയും അനശ്വരപാഠങ്ങൾ മലയാളികൾക്കു സമ്മാനിച്ച എഴുത്തുകാരുടെ സ്മൃതികളുറങ്ങുന്ന മണ്ണിലേക്ക് വേറിട്ട പഠനയാത്രയുമായിപാലാ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനികൾ . വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും റൈറ്റേഴ്സ് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ തകഴി മ്യൂസിയം, കുമാരനാശാൻ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന കുമാരകോടി, ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ട കരുമാടി , കേരളീയ
വാസ്തുവിദ്യയുടെയും ചുമർചിത്ര ചിത്രകലയുടെയും അപൂർവ്വകാഴ്ചകൾ സമ്മാനിക്കുന്ന കായംകുളം

കൃഷ്ണപുരം കൊട്ടാരം എന്നിവിടങ്ങളിലേക്കാണ് വിദ്യായനം എന്ന പേരിൽ പഠനയാത്ര സംഘടിപ്പിച്ചത്. പഠനയാത്രയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവരണങ്ങളും കാവ്യശകലങ്ങളും അതതു സന്ദർശന സ്ഥലങ്ങളിൽ വച്ച് അവതരിപ്പിച്ചതും സംവാദത്തിലൂടെ പുതിയ അറിവുകൾ സ്വന്തമാക്കാനായതും വ്യത്യസ്തമായ പഠനാനുഭവമാണ് വിദ്യാർത്ഥികൾക്കു സമ്മാനിച്ചത്.

കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച പല്ലനയാറിൻ്റെ തീരത്തുള്ള കുമാരകോടിയിൽ സ്ഥിതി ചെയ്യുന്ന ആശാൻ സ്മാരകത്തിൽ വച്ച് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ആശാൻ കവിതകളുടെ ആലാപനവും സ്മൃതിസദസ്സും നടത്തപ്പെട്ടു. ചുമർ ചിത്രകലയിൽ ലോകത്തിലെ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗജേന്ദ്രമോക്ഷത്തിൻ്റെയും പ്രകൃതിദത്തമായ നിറങ്ങൾ മാത്രം ഉപയോഗിച്ച് വരച്ച ഇതര ചിത്രങ്ങളുടെയും സവിശേഷതകൾ നേരിട്ടുള്ള വിവരണങ്ങളിലൂടെ മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്കു സാധിച്ചു. തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ലഭിച്ച ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും അദ്ദേഹത്തിൻ്റെ കൃതികളുടെ കൈയെഴുത്തുപ്രതികളും കൗതുകത്തോടെയാണ് വിദ്യാർത്ഥികൾ വീക്ഷിച്ചത്. ഹെഡ്മിസ്ട്രസ്സ് സി. അനില FCC, വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്റർ പ്രിയ കെ. ജോയി, സി.ബീന FCC, മിനിമോൾ മാത്യു എന്നിവരാണ് പഠന യാത്രയ്ക്ക് നേതൃത്വം നൽകിയത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related