പാലാ :കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്യായമായ രാസവള കീടനാശിനി വിലവർദ്ധനവിനെതിരെ ഒൿടോബർ 12 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽധർണ നടത്തും കെഎം മാണി മെമ്മോറിയൽ ഗവ.ആശുപത്രിക്ക് മുന്നിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് കേരള കോൺഗ്രസ്എം സംസ്ഥാന ജനറൽ
സെക്രട്ടറി ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടക്കും. കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ധർണ ഉദ്ഘാടനം ചെയ്യും .കർഷക യൂണിയൻ എം
സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻറ്റീസ് കൂനാനിക്കൽ ,സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് ,കേരള കോൺഗ്രസ്എം പാലാമണ്ഡലം പ്രസിഡണ്ട് ബിജു പാലുപടവൻ, കർഷക യൂണിയൻ പാലാ നിയോജക മണ്ഡലംസെക്രട്ടറി മാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ, മണ്ഡലം ഭാരവാഹികളായ ഷാജി കൊല്ലിത്തടം,പ്രദീപ് ജോസഫ്, ജോർജുകുട്ടി ജേക്കബ്,പി വി ചാക്കോ, അബു മാത്യു തുടങ്ങിയവർ പ്രസംഗിക്കും.















