റിയാദ്: ഹൂതികൾ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനായി സൗദി അറേബ്യയിൽ സിറിയൻ സേനയെ വിന്യസിക്കാൻ ആലോചന. മേഖലയിലെ പ്രതിരോധം ശക്തമാക്കാൻ സിറിയ ഇതിന് തയ്യാറായേക്കുമെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, സൗദിയിലെ വിമാനത്താവളങ്ങളെയും പ്രധാന എണ്ണവ്യവസായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. രാജ്യ
തലസ്ഥാനമായ റിയാദിൽ ഇന്നലെ രാവിലെ കനത്ത സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഹൂതി ഭീഷണിയെ ചെറുക്കാൻ കൂടുതൽ പ്രാദേശിക സൈനിക സഹകരണം ഉറപ്പാക്കാനാണ് സൗദിയുടെ നീക്കം.















