ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടയിൽ, ഭരണകക്ഷിയായ എൻ.ഡി.എ സഖ്യകക്ഷികൾക്കിടയിലും വിഷയത്തിൽ അമർഷം പുകയുന്നതായി റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കാനും വിഷയത്തിൽ ന്യായീകരണവുമായി മുന്നോട്ടുവരാനും ഇതുവരെ ബി.ജെ.പി മാത്രമാണ് രംഗത്തുവന്നിട്ടുള്ളത്. സഖ്യകക്ഷികളുടെ മൗനവും അമർഷവും മുന്നണിക്കുള്ളിൽ പുതിയ അസ്വാരസ്യങ്ങൾക്ക് വഴിതുറന്നേക്കുമെന്നാണ് സൂചന.















