ഫ്‌ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ട സംഭവത്തിൽ യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഖ്വൈദ വിഭാഗം പ്രതികരണവുമായി രംഗത്തെത്തി. തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ ‘അൽ ബയാനിൽ’ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് സംഘടന വിഷയം പരാമർശിച്ചിരിക്കുന്നത്.
വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയുടെ പ്രവൃത്തിയെ അൽഖ്വൈദ മുഖപ്രസംഗത്തിൽ പ്രശംസിച്ചു. ഇതിനുപുറമെ, അമേരിക്കൻ, ഇസ്രയേലി വിമാനക്കമ്പനികൾക്കെതിരെയും സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ നടത്താൻ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.















