👉📰 സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.
👉📰 രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്.
👉📰 പിഎം ശ്രീ പദ്ധതിയുമായി തല്ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ്ലീം ലീഗിന്റെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് തീരുമാനം. പി എം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന്‍ ചേരില്ല
👉📰 കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോഴും പുതിയ വൈദ്യുതോത്പാദന പദ്ധതികളില്ലാത്തതിൽ കേരളത്തിന് കേന്ദ്രത്തിന്റെ രൂക്ഷവിമർശനം. അയൽസംസ്ഥാനങ്ങൾ വൻകിടപദ്ധതികളുമായി രംഗത്തെത്തിയപ്പോൾ കേരളം ഒരുമെഗാവാട്ടിന്റെ പോലും പദ്ധതി മുന്നോട്ടുവെച്ചില്ല
👉📰 വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ ഭരണാനുമതി. പദ്ധതിയുടെ ഭാഗമായി 235 മീറ്റര്‍ നീളത്തില്‍ പുതിയ പുലിമുട്ട് നിര്‍മ്മിക്കും.
👉📰 ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ചു വിമാനം തകർക്കാൻ ശ്രമിച്ച സംഭവം ആസൂത്രിതമായ ഭീകരാക്രമണനീക്കം തന്നെയായിരുന്നുവെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
👉📰 അമേരിക്കയിലെ ഒഹായോയിലെ പ്രശസ്തമായ ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു ക്ഷേത്രത്തിന് നേരെ അക്രമം. ക്ഷേത്രത്തിന് നേരെ ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം
👉📰 സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേലിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും ഫ്ലൈദുബായ് നിർത്തിവച്ചു. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അതിനാലാണ് സർവീസുകൾ നിർത്തിവച്ചതെന്നും വിമാനകമ്പനി അധികൃതർ വ്യക്തമാക്കി.
👉📰 മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിനെതിരേ കടുത്ത നടപടികളുമായി പോലീസ്. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവർ അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്
👉📰 തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചു. ഒരു സീറ്റിന്റെമാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി. മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ശ്രീലേഖയുടെ രാജിക്ക് പിന്നിലെന്നാണ് വിവരം















