പാലാ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ കുറവിലങ്ങാട് മഹാ ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ആം തീയതി ശനിയാഴ്ച വൈകിട്ട് 7 മുതൽ 8 വരെയുള്ള സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകൾ ഒരേസമയം ഒത്തുചേർന്ന് വിശുദ്ധ ഗ്രന്ഥം മുഴുവനായും വായിക്കുകയുണ്ടായി
27ആം തീയതി ഞായറാഴ്ച വൈകിട്ട് 6 മുതൽ 7 വരെയുള്ള സമയത്ത് ഇടവകയിലെ കുടുംബങ്ങൾ ഒന്നുചേർന്ന് വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകൾ പകർത്തി എഴുതുകയും ഒരു മണിക്കൂർ സമയത്തിനുള്ളിൽ അത് പള്ളിയിൽ കൊണ്ടുവന്ന് കൂട്ടിച്ചേർത്ത് വിശുദ്ധ ഗ്രന്ഥത്തിന്റെ സമ്പൂർണ്ണ കൈയെഴുത്ത് പ്രതി തയ്യാറാക്കി. സെപ്റ്റംബർ 27ആം തീയതി ഞായറാഴ്ച വൈകിട്ട് 9 മണിയോടുകൂടി
സമ്പൂർണ്ണ ബൈബിളിന്റെ കൈയെഴുത്ത് പ്രതി പെരിയ ബഹുമാനപ്പെട്ട ആർച്ച് പ്രീസ്റ്റ് തോമസ്
മേനാച്ചേരി അച്ചനും ബഹുമാനപ്പെട്ട സഹ വൈദികരും കുടുംബ കൂട്ടായ്മയുടെ ഭാരവാഹികളും ചേർന്ന് പാലാ രൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടറും കുടുംബക്കൂട്ടായ്മയുടെ അസിസ്റ്റന്റ് ഡയറക്ടറുമായ ബഹുമാനപ്പെട്ട പോൾ കുന്നുംപുറത്ത് അച്ച ന് കൈമാറി.















