spot_img

മാസപ്പടിക്കേസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം

spot_img

Date:

തിരുവനന്തപുരം: വിവാദമായ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാക്കി. മുൻ എ.ജി ജാജു ബാബു, മുൻ ഡി.ജി.പി ടി. ആസഫലി എന്നിവരിൽ നിന്ന് തേടിയ നിയമോപദേശത്തിലാണ് ഈ സുപ്രധാന വിവരമുള്ളത്.

അഴിമതി തടയൽ നിയമത്തിലെ വകുപ്പ് 7 പ്രകാരമുള്ള കൈക്കൂലിക്കുറ്റവും, അനധികൃത സ്വത്ത് സമ്പാദനത്തിന് ചുമത്തുന്ന വകുപ്പ് 13 (1) ബി പ്രകാരമുള്ള കുറ്റവും നിലനിൽക്കുമെന്നാണ് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. സേവനം നൽകാതെ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് സി.എം.ആർ.എൽ പണം നൽകിയതിലൂടെ, മൂന്നാം കക്ഷിയിലൂടെ പണം കൈപ്പറ്റിയതിന് ചുമത്തുന്ന വകുപ്പ് 7(2)-ഉം ബാധകമാകും.

പണം നൽകിയെന്ന് സി.എം.ആർ.എൽ എം.ഡിയും ഉദ്യോഗസ്ഥരും ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണെന്നും നിയമോപദേശത്തിൽ പറയുന്നു. ഈ കേസിൽ മറിച്ച് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കായിരിക്കും. കൂടാതെ അനധികൃത സ്വത്ത് കൈവശം വെച്ചതിന് വീണയുടെ ഭർത്താവും നിലവിലെ മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസിന്റെ പേരിൽ വകുപ്പ് 13 (1) ബി ബാധകമാകുമെന്നും നിയമോപദേശത്തിലുണ്ട്.

ഈ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമിക അന്വേഷണം നടത്താനായിരിക്കും നീക്കം. വിജിലൻസ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമിക അന്വേഷണം വേണമെന്ന് ലളിതാകുമാരി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related