രാമപുരം: മാർ അഗസ്തീനോസ് കോളേജ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC), വിശ്വ യുവക് കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ടയർ ആൻഡ് റോഡ് സേഫ്റ്റി” എന്ന വിഷയത്തിൽ നാളെ രാവിലെ 09:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ സെമിനാർ സെമിനാർ നടത്തുന്നു .
ടയർ -റോഡ് സുരക്ഷയുടെയും പ്രാധാന്യം, സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, ടയറുകളുടെ ശരിയായ പരിപാലനം, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് .
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മെക്കാടൻ, കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം. എന്നിവർ പങ്കെടുക്കും
ടെക്നിക്കൽ എൻജിനീയർ പ്രിയദർശൻലാൽ ആർ., റെഡ് ബാൻഡ് റേസിംഗ് സ്ഥാപകൻ. നവീൻ ഭവദാസ് എന്നിവർ സാങ്കേതിക സെഷനുകൾ നയിക്കും. ടയർ സുരക്ഷ, ടയറുകളുടെ ശരിയായ ഉപയോഗവും പരിപാലനവും, സുരക്ഷിതമായ വാഹനയാത്ര, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിൽ സെഷനുകളിൽ വിശദീകരണം നൽകും.
സോഷ്യൽ വർക്ക് മേധാവി അസി. പ്രൊഫ. സിജു തോമസ് നന്ദി രേഖപ്പെടുത്തും. തുടർന്ന് ചോദ്യോത്തരവേളയും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. വിദ്യാർഥി കോർഡിനേറ്റർമാരായ ടോംസ് ബിജുവും ശ്രീലക്ഷ്മി ആർ.ഉം പരിപാടികൾക്ക് നേതൃത്വം നൽകും.















