പാലാ രൂപതയിലെ രാമപുരം ഫൊറോനയുടെ കീഴിലുള്ള ചരിത്രപ്രസിദ്ധമായ അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 18, 19, 20, 21 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ്
വിപുലമായ രീതിയിൽ തിരുനാൾ കർമ്മങ്ങളും ആഘോഷങ്ങളും നടക്കുന്നത്. 1891-ൽ സ്ഥാപിതമായ ഈ ഇടവക, കേരളത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തിലുള്ള അപൂർവം ദൈവാലയങ്ങളിലൊന്നാണ്.
നീതി ലഭിക്കുന്നതിനും കോടതി-സർക്കാർ വ്യവഹാരങ്ങളിൽ പരിഹാരത്തിനുമായി പതിറ്റാണ്ടുകളായി നിരവധി വിശ്വാസികളാണ് അന്ത്യാളം പള്ളിയിലേക്ക് എത്താറുള്ളത്. തിരുനാളിനോടനുബന്ധിച്ച് ആദ്യകാലം മുതൽക്കേ തുടരുന്ന സവിശേഷമായ തൂലിക എഴുന്നള്ളത്തും, വിശുദ്ധന്റെ തൂലിക ഉപയോഗിച്ചുള്ള കുട്ടികളുടെ ആദ്യാക്ഷരം കുറിക്കലും, മത്തായി നാമധാരികളുടെ സംഗമവും പ്രധാന ആകർഷണങ്ങളാണെന്ന് വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേൽ അറിയിച്ചു. ആഗോള സഭയിൽ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്ന സെപ്റ്റംബർ 21-നാണ്















