പാലാ: സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (SJIHMCT) പാലായിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പുതിയ സാധ്യതകളും ആഗോള പ്രവണതകളും ചർച്ച ചെയ്യുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവ്വഹിച്ചു. റെവ. ഡോ. ജോസഫ് തടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര ടൂറിസം വിദഗ്ധൻ പ്രൊഫ. ദിമിത്രിയോസ് ബുഹാലിസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വിനീത് വർമ്മ മുഖ്യാതിഥിയായി പങ്കെടുത്തു. ഒമ്പത് രാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള വിദഗ്ധരും പ്രതിനിധികളുമാണ് ഈ ദ്വിദിന സമ്മേളനത്തിൽ
പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങളും വിദഗ്ധ സെഷനുകളും ചർച്ചകളും നടന്നു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തോടെ നാളെ അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനമാകും.















