പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു. ആവേശം
കൊടുമുടിയിലേറ്റിയ രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനെ തകർത്താണ് പാലാ സെന്റ് തോമസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
സ്വന്തം കാണികളുടെ വൻ പിന്തുണയോടെ കളത്തിലിറങ്ങിയ പാലാ സെന്റ് തോമസ് തുടക്കം മുതൽ മികച്ച ആക്രമണ ബോൾ ഗെയിമിലൂടെ പോയിന്റുകൾ വാരിക്കൂട്ടി. കഴിഞ്ഞ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ എത്തിയ ദേവഗിരി ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തിയെങ്കിലും പാലായുടെ അറ്റാക്കിംഗിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. തകർപ്പൻ പ്രകടനത്തോടെ ആതിഥേയർ ഫൈനൽ ബർത്ത് ഉറപ്പിച്ചപ്പോൾ കാണികളും ആവേശത്തിലായി.















