കുറവിലങ്ങാട്: ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ) രത്നഗിരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രത്നഗിരി സെന്റ് തോമസ് പള്ളിയിൽ നിന്നും കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയിലേക്ക് പദയാത്രാ തീർത്ഥാടനം സംഘടിപ്പിച്ചു. കുരുന്നുകളും മുതിർന്നവരും അടക്കം ഇരുനൂറമ്പതോളം ഇടവകാംഗങ്ങൾ പ്രാർത്ഥനാപൂർവ്വം പദയാത്രയിൽ പങ്കെടുത്തു.
രാവിലെ 10.30-ന് കുറവിലങ്ങാട് പള്ളിയിൽ രത്നഗിരി പള്ളി വികാരി റവ.ഫാ. ജോസ് തറപ്പേൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തീർത്ഥാടനത്തിന്റെ ഭാഗമായി കുറവിലങ്ങാട് മുത്തിയമ്മയായി വേഷമിട്ടെത്തിയ ക്രിസ്റ്റ മനോജ് പുലർകാലയിലിനെ ആദരണീയനായ ആർച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി പ്രത്യേകമായി പ്രശംസിച്ചു.
റവ.ഫാ. ജോസ് തറപ്പേൽ, റവ. ഫാ. ക്രിസ്റ്റോ പുള്ളിക്കാട്ടിൽ, സി.എം.എൽ. ഭാരവാഹികൾ, ഹെഡ്മാസ്റ്റർ റോബി സെബാസ്റ്റ്യൻ മേനച്ചേരിൽ, അധ്യാപകർ, സിസ്റ്റേഴ്സ്, കൈക്കാരന്മാർ എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.

















