റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്ററായ യുവാവിന് ദാരുണാന്ത്യം. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം നടന്നത്.
സഞ്ചാരികളെ റോപ് വേയിൽ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. സനൂപിനെ ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസമാണ് സനൂപ് ഇവിടെ റോപ് വേ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















