വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ പൊതിച്ചോർ – പാഥേയം സമാഹരിച്ച് അനാഥമന്ദിരത്തിൽ വിതരണം ചെയ്തു.വാഗമൺ ഗുഡ് ന്യൂസ് അനാഥമന്ദിരത്തിനു വേണ്ടി സമാഹരിച്ച പൊതിച്ചോർ ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ വികാരി
ഫാ സ്കറിയ വേകത്താനത്തെ ഏൽപ്പിച്ചു.”വിശക്കുന്നവനുമായി നിൻ്റെ അപ്പം പങ്കിടുക”(തോബിത്ത് 4:16)എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട് വിദ്യാർഥികളുടെ ഇടയിൽ ജീവകാരുണ്യ മനോഭാവം വളർത്തിയെടുക്കുവാൻഇത്തരം മാതൃക പ്രവർത്തനത്തിലൂടെ സാധിക്കുന്നു.സഹജീവികളോടുള്ള വിദ്യാർത്ഥികളുടെ കരുതലിന്റെയും പരിഗണനയുടെയും ശ്രേഷ്ഠമായ മാതൃകയാണ് അന്നദാനം.
പാലാ രൂപതയിലെ വിവിധ അഗതിമന്ദിരങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും പൊതിച്ചോറും നൽകി കൊണ്ട് വെള്ളികുളം ഇടവക കൂട്ടായ്മയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, ആൽബിൻ ഷാജി തോട്ടപ്പള്ളിൽ,സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത്,സ്റ്റെഫി ജോസ് മൈലാടൂർ,ബോബി ജിബി തോട്ടപ്പള്ളിൽ അലോണ ഷോബി ചെരുവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

















