പാലാ : അൽഫോൻസാ കോളേജ് പാലാ
പി. ജി. & റിസേർച്ച് സുവോളജി ഡിപ്പാർട്ടുമെന്റിന്റെയും പാലാ മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുന്നതിന്റെ ഉദ്ഘാടനം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മായ രാഹുൽ നിർവ്വഹിച്ചു. അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർന്നു വരുന്നത്
മാതൃകാപരമാണെന്ന് അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി പ്രിൻസി സണ്ണി മാന്താടി, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, കോളേജ് ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസിസ്റ്റന്റ് ബർസാർ ഫാ. ജോബിൻ സെബാസ്റ്റ്യൻ വടക്കേതകടിയേൽ, സുവോളജി വകുപ്പ് മേധാവി ഡോ. സിമിമോൾ സെബാസ്റ്റ്യൻ, നടാഷ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
സെപ്റ്റംബർ 3 മുതൽ 5 വരെ തീയതികളിൽ കൊണ്ടുവരുന്ന വെള്ളമാണ് സൗജന്യമായി പരിശോധിച്ചു നൽകുന്നത്.
പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളം മാലിന്യമുക്തമാക്കുക, മലിനജലം വഴി പടരുന്ന സാംക്രമികരോഗങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

















