നെടുമ്പാശേരി വിമാനത്താവളം അടക്കം രണ്ട് സ്റ്റേഷനുകൾ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളായിരിക്കും. അതേസമയം, അങ്കമാലി റെയിൽവേ സ്റ്റേഷനെ മൂന്നാംഘട്ടത്തിൽ നിന്ന് ഒഴിവാക്കിയത് ചർച്ചയാവുകയാണ്. ചെലവ് കുറയ്ക്കുന്നതിനാണ് ഈ തീരുമാനമെന്ന് കെ.എം.ആർ.എൽ അറിയിച്ചു
.
ആലുവയിൽ നിന്ന് തുടങ്ങുന്ന പാത കരിയാട് വഴി തിരിഞ്ഞ് നെടുമ്പാശേരി എയർപോർട്ടിലെത്തും. തുടർന്ന് നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംഗ്ഷൻ എന്നിവ പിന്നിട്ട് കരയാപറമ്പിൽ അവസാനിക്കും. വിശദ പദ്ധതി രേഖ കെ.എം.ആർ.എൽ സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു.”

















