പ്രവിത്താനം: എസ് എം വൈ എം കെ സി വൈ എം പാലാ രൂപതയുടെ കലോത്സവം സർഗതരംഗത്തിൽ രാമപുരം ഫൊറോന ചരിത്രത്തിൽ ആദ്യമായി ഓവറോൾ കരസ്ഥമാക്കി.
ഓഗസ്റ്റ് 27,28 തീയതികളിൽ ആയി പ്രവിത്താനം സെൻ്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വച്ച് നടന്ന രൂപത കലോത്സവത്തിൽ 20 ഫൊറോനകളിലെ 172 യൂണിറ്റുകളെ മറികടന്നുകൊണ്ടാണ് രാമപുരത്തിന് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. ഓഗസ്റ്റ് 28 ന് നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും ഗവണ്മെൻ്റ് ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫ് നിർവഹിച്ചു.രാമപുരത്തിന് പിന്നിൽ കുറവിലങ്ങാട് ,കൊഴുവനാൽ എന്നീ ഫൊറോനകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

















