കൊച്ചി: സ്പൈസ് ജെറ്റിന്റെ കൊച്ചി-ഫുജൈറ വിമാന സർവീസ് വെള്ളിയാഴ്ചയും റദ്ദാക്കി. രാവിലെ 11.45-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നും യു.എ.ഇയിലെ ഫുജൈറയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന SG 154 വിമാന സർവീസാണ് റദ്ദാക്കിയത്.
വെള്ളിയാഴ്ച രാവിലെ 6.55-ന് ഫുജൈറയിൽ നിന്ന് കൊച്ചിയിലെത്തേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സമയത്തിന് എത്താതിരുന്നതാണ് തുടർന്ന് രാവിലെ 11.45-ന് പുറപ്പെടേണ്ടിയിരുന്ന മടക്ക സർവീസിനെയും ബാധിച്ചത്. ഫുജൈറയിൽ നിന്നുള്ള സർവീസ് മുടങ്ങിയതോടെ കൊച്ചിയിൽ നിന്നുള്ള വിമാനവും റദ്ദാക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു. വിമാനം റദ്ദാക്കിയത് മുൻകൂട്ടി അറിയിക്കാതിരുന്നത് മൂലം കൊച്ചി വിമാനത്താവളത്തിലെത്തിയ നിരവധിയായ യാത്രക്കാർ ദുരിതത്തിലായി.

















