എറണാകുളം: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന 35 യാത്രക്കാർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ കൂത്താട്ടുകുളത്തെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്നും ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന വിവാഹസംഘമാണ് അപകടത്തിൽപ്പെട്ടത്.
റോഡിന്റെ ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഇരുചക്രവാഹനത്തെ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടസമയത്ത് പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന യാത്രികൻ തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.

















